0 Comments

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം.- ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിവിധഭാഗങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അക്രമ സംഭവങ്ങൾക്ക്​ പിന്നാലെ ‘പ്രതിബാദി കലാം’ ദിനപത്രത്തിന്‍റെ ഓഫിസിനും നേരെയും അക്രമം. നാല്​ മാധ്യമപ്രവർത്തകർക്ക്​ പരിക്കേറ്റു. ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ്​ ആക്രമണമെന്നാണ്​ പരാതി.

തിങ്കളാഴ്ച മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ റാലി ധന്‍പുറില്‍ നടന്നിരുന്നു. ഇതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി ബി.ജെ.പി. ആരോപണം ഉന്നയിക്കുകയും പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തീയിട്ട്​ നശിപ്പിച്ചിരുന്നു.

പ്രതിബാധി കലാമിന്‍റെ ഓഫി​സിലെ രേഖകളും ഉപകരണങ്ങളും നശിപ്പിക്കുകയും ബൈക്കുകളും കാറുകളും അഗ്​നിക്കിരയാക്കുകയും ചെയ്​തതായി പ്രതിബാധി കലാം എഡിറ്ററും പബ്ലിഷറുമായ അനൽ റോയ്​ ചൗധരി നൽകിയ പരാതിയിൽ പറയുന്നു. ‘നാലോളം മാധ്യമപ്രവർത്തകർക്ക്​ പരിക്കേറ്റു. എല്ലാ രേഖകളും കമ്പ്യൂട്ടറുകളും സി.സി.ടി.വി കാമറകളും നശിപ്പിച്ചു. അതേസമയം പൊലീസ്​ സംഘം നിശബ്​ദ കാഴ്​ചക്കാരായി നിന്ന​ു, ഒന്നും ചെയ്​തില്ല’ -എഫ്​.ഐ.ആറിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *