0 Comments

ജമ്മു: കശ്മീരിലെ സാഹോദര്യം തകര്‍ക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു.   ‘ജയ് മാതാ ദി’ മന്ത്രം പ്രവര്‍ത്തകരെ കൊണ്ട് ഏറ്റു ചൊല്ലിച്ചും തന്റെ കശ്മീരി പണ്ഡിറ്റ് പാരമ്പര്യം ഓര്‍മിപ്പിച്ചുമാണ് രാഹുല്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കിയത്. അമ്മയെ (വൈഷ്‌ണോദേവി) കാണാന്‍ എത്തിയതാണെന്നും രാഷ്ട്രീയം പറയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

താന്‍ കശ്മീരി പണ്ഡിറ്റാണെന്നും തന്റെ കുടുംബം കശ്മീരി പണ്ഡിറ്റ് കുടുംബമാണെന്നും രാഹുല്‍ പറഞ്ഞു. ‘കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം എന്നെ വന്നു കണ്ടിരുന്നു. കോണ്‍ഗ്രസ് അവര്‍ക്കായി പല ക്ഷേമപദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ബിജെപി അവര്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. നിങ്ങള്‍ക്കു വേണ്ടി ചിലതൊക്കെ ചെയ്യുമെന്ന് കശ്മീരി പണ്ഡിറ്റ് സഹോദരന്മാര്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുന്നു.’ – രാഹുല്‍ പറഞ്ഞു.

ബിജെപി നേതൃത്വം ജമ്മു കശ്മീരിനെ ദുര്‍ബലപ്പെടുത്തി. കേന്ദ്രം എടുത്തകളഞ്ഞ സംസ്ഥാന പദവി ജമ്മു കശ്മീര്‍ തിരിച്ചുപിടിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരില്‍ എത്തിയ രാഹുല്‍ വ്യാഴാഴ്ച കാല്‍നടയായി വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 14 കിലോമീറ്റര്‍ തീര്‍ഥാടകര്‍ക്കൊപ്പം രാഹുല്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *