0 Comments

അബുദാബി: യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചു. ദുബൈയിലെ ഹത്ത, ഷാർജയിലെ ഉൾഭാഗങ്ങൾ, ഫുജൈറ​, അജ്​മാൻ എന്നിവിടങ്ങളിലാണ്​ വൈകുന്നേരത്തോടെ മഴ ലഭിച്ചത്​.

പലയിടങ്ങളിലും കാറ്റിനൊപ്പമാണ്​ ശക്തമായ മഴ​ പെയ്​തത്​. ശനിയാഴ്​ചയും മഴ തുടരാനുള്ള സാധ്യതയുള്ളതിനാൽ റോഡിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്​. യു.എ.ഇയുടെ കിഴക്കൻ പ്രദേശങ്ങളിലാണ്​ പ്രധാനമായും മഴ സാധ്യതയുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *