0 Comments

ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

തിരുവണ്ണാമലൈ ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദിന്റെ മകള്‍ ലോഷിണിയാണ് മരണമടഞ്ഞത്. ആരണി പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ലോഷിണിയുടെ അച്ഛൻ ആനന്ദ് (46), അമ്മപ്രിയദര്‍ശിനി (40), മൂത്തസഹോദരൻ ശരണ്‍ (14) എന്നിവരെ വിദഗ്ദ്ധചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസും റവന്യൂ അധികൃതരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഹോട്ടൽ പരിശോധിച്ചു. ഇവിടെ നിന്ന് 15 ദിവസം പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. ഹോട്ടൽ മുദ്രവയ്ക്കുകയും ഹോട്ടലുടമ അംജദ് ബാഷ (32), പാചകക്കാരന്‍ മുനിയാണ്ടി(35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *