0 Comments

കാബൂള്‍: വെടിയേറ്റ് മരിച്ചെന്ന ഊഹാപോഹങ്ങള്‍ തള്ളി മുതിര്‍ന്ന താലിബാന്‍ നേതാവും അഫ്ഗാന്‍ ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍. തനിക്ക് വെടിയേറ്റിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും അബ്ദുള്‍ ഗനി ബറാദര്‍ വ്യക്തമാക്കി. വാർത്തയ്ക്ക് പിന്നിൽ ചിലരുടെ കുബുദ്ധിയാണെന്നും താന സുഖമായിരിക്കുന്നുവെന്നും അറിയിച്ചു കൊണ്ടുള്ള ബരാദരിന്റെ ശബ്ദ സന്ദേശം ഇന്നലെ താലിബാൻ നേതൃത്വം പുറത്തു വിട്ടു.താൻ യാത്രയിലാണെന്നും സുഖമായിരിക്കുകയാണെന്നും തന്നെക്കുറിച്ച് മാദ്ധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

അഫ്ഗാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന്‍ നേതാക്കള്‍ക്കിടയിലുണ്ടായ ആഭ്യന്തര തര്‍ക്കത്തിനിടെ ബറാദര്‍ വെടിയേറ്റ് മരിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബറാദറിന്റെ ശബ്ദസന്ദേശം താലിബാന്‍ പുറത്തുവിട്ടത്.

ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കുക എളുപ്പമല്ലെങ്കിലും താലിബാന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയാണ് സന്ദേശം പുറത്തു വന്നിരിക്കുന്നത്. താലിബാൻ നേതൃത്വത്തിൽ അധികാര വടംവലി രൂക്ഷമായെന്നും താലിബാനും ഹഖാനി ഭീകരരും തമ്മിലുണ്ടായ തർക്കത്തിനിടെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വച്ച് ബരാദറിന്റെ വെടിയേറ്റെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *