0 Comments

ദുബൈ: കൊവിഡ് മൂലം നിര്‍ത്തി വെച്ചിരുന്ന ദുബൈ-അബുദാബി ബസ് സര്‍വീസ് പുനരാരംഭിച്ചു. ഇ10 ബസ് സര്‍വീസാണ് വീണ്ടും തുടങ്ങിയത്. ദുബായ് ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽനിന്നും അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിലേക്കാണ് സർവീസ് (ഇ101). അൽഹൊസൻ ആപ്പിൽ പച്ച തെളിയുന്നവർക്ക് യാത്രാനുമതി ലഭിക്കും. 1.25 മണിക്കൂറാണ് യാത്രാസമയം.

ദുബായ്–അബുദാബി ബസ് സർവീസ് പുനരാരംഭിച്ചത് വാഹന സൗകര്യമില്ലാത്ത നൂറുകണക്കിന് യാത്രക്കാർക്ക് ആശ്വാസമായി.ആരോഗ്യസുരക്ഷയുടെ ഭാഗമായി 2020 ഏപ്രിലിലാണ് ദുബായ്–അബുദാബി ബസ് സർവീസ് താൽക്കാലികമായി നിർത്തിവച്ചത്.

ആര്‍ടിഎയും അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും സഹകരിച്ചാണ് സര്‍വീസ് നടത്തുന്നത്. മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആര്‍ടിഎ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് അല്‍ ഹൊസ്ന്‍ ആപ്പില്‍ പച്ച സിഗ്നല്‍ ലഭിക്കണം. അല്ലെങ്കില്‍ ഇ ലെറ്ററോ സ്റ്റാറോ ലഭിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം കരുതണം.

വാക്സീൻ എടുക്കാത്തവർ പിസിആർ  എടുത്ത് അബുദാബിയിൽ പ്രവേശിച്ചാൽ 4, 8 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണം. ഡിപിഐ ടെസ്റ്റ് എടുത്താണ് പ്രവേശിച്ചതെങ്കിൽ 3, 7 ദിവസങ്ങളിലാണ് പരിശോധന. വാക്സീൻ എടുത്തവർക്ക് പരിശോധന വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *