0 Comments

തി​രു​വ​ന​ന്ത​പു​രം: 43 വര്‍ഷം നീ​ണ്ട കോ​ണ്‍​ഗ്ര​സ് ബ​ന്ധം അവസാനിപ്പിച്ച് കെ പി അ​നി​ല്‍​കു​മാ​ര്‍ സി​പി​എ​മ്മി​ലേ​ക്ക് ചേർന്നു . തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. ചുമന്ന് ഷാൾ അണിയച്ചായിരുന്നു സ്വീകരിച്ചത്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​നും രാ​ജി​ക്കാ​ര്യം ഇ ​മെ​യി​ല്‍ വ​ഴി കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.ഉപാധികളില്ലാതെയാണ് താൻ സി.പി.എമ്മിലെത്തുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു. താഴെത്തട്ടില്‍ വരെ പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു .കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്റെ മനസുള്ള സുധാകരനാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള ഒരാള്‍ പാര്‍ട്ടിതലപ്പത്ത് ഇരിക്കുമ്ബോള്‍ എങ്ങനെയാണ് കോണ്‍ഗ്രസിനകത്ത് മതേതരത്വവും ജനാധിപത്യവും ഉണ്ടാവുകയെന്ന് അനില്‍ കുമാര്‍ ചോദിച്ചു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *