0 Comments

ദുബൈ: 38 വ്യക്​തികളെയും 15 സ്​ഥാപനങ്ങളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യു.എ.ഇ മന്ത്രിസഭ. മ​നോജ്​ സബ്ബർവാൾ ഓം പ്രകാശ്​ എന്നയാൾ ​ പട്ടികയിലുള്ള ഇന്ത്യക്കാരനാണ് . തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ച വ്യക്​തികളും സ്​ഥാപനങ്ങളുമാണ്​ പട്ടികയിൽ ഉൾപ്പെട്ടത്.

യു.എ.ഇ പൗരന്മായ മൂന്നുപേർ, ലബനൻ-2, യമൻ-8, ഇറാഖ്​-2, സിറിയ-3, ഇറാൻ-5, നൈജീരിയ-6, ബ്രിട്ടൻ, സെൻറ്​ കിറ്റ്​സ്​ ആൻഡ്​ നവിസ്​-2, റഷ്യ, ഇന്ത്യ, ജോർഡൻ, അഫ്​ഗാനിസ്​താൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഒരോ വ്യക്​തികൾ എന്നിവരാണ്​ പട്ടികയിലുള്ള മറ്റു പേർ .​ റേയ്​ ട്രേസിങ്​ ട്രേഡിങ്​ കോ എൽ.എൽ.സി, എച്ച്​.എഫ്​.ഇസെഡ്​, എ അർസൂ ഇൻറർ നാഷണൽ, ഹനാൻ ഷിപ്പിങ്​ എൽ.എൽ.സി എന്നിങ്ങനെ 15 സ്​ഥാപനങ്ങളും പട്ടികയിൽ ഉൾ​പ്പെടുത്തിയിട്ടുണ്ട് ​.

തീവ്രവാദത്തിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന നെറ്റ്‌വർക്കുകളെ ഇല്ലാതാക്കുന്നതിനുള്ള യു.എ.ഇയുടെ നിലപാട്​ അനുസരിച്ചാണ്​ നടപടിയെന്ന്​ മന്ത്രിസഭ വ്യക്​തമാക്കി. ഈ വ്യക്തികളോടും സ്​ഥാപനങ്ങ​ളോടും ബന്ധപ്പെട്ടവരെ നിരീക്ഷിക്കാനും ക​ണ്ടെത്താനും 24 മണിക്കൂറിനകം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *