0 Comments

ശം​ഖും​മു​ഖം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തിന്റെ മ​റ​വി​ല്‍ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​ടെ ല​ക്ഷ​ങ്ങ​ള്‍ വി​ല വ​രു​ന്ന വ​സ്തു​ക്ക​ള്‍ വിപണിമൂ​ല്യം നി​ശ്ച​യി​ക്കാ​തെ അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റി​യ​താ​യി ആ​ക്ഷേ​പം.കൈ​മാ​റ്റം ന​ട​ത്തി​യ വസ്തുക്കളുടെ വി​വ​ര​ങ്ങ​ള്‍ വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍ വ​ഴി ചോ​ദി​ച്ചെ​ങ്കി​ലും രേ​ഖ​ക​ള്‍ ന​ല്‍കാ​ന്‍ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും തയ്യാറായില്ല .

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​മ്ബ്യൂ​ട്ട​റു​ക​ള്‍, ഫ​യ​ര്‍ഫോ​ഴ്സി​െന്‍റ കീ​ഴി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍, എ​യ​ര്‍പോ​ര്‍ട്ട് ഡ​യ​റ​ക്ട​റു​ടെ വാ​ഹ​നം, ഇ​തു​പോ​ലെ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ്​ ര​ഹ​സ്യ​മാ​യി മാ​ര്‍ക്ക​റ്റ് മൂ​ല്യം നി​ശ്ച​യി​ക്കാ​തെ തു​ച്ഛ​മാ​യ തു​ക​ക്ക് അ​ദാ​നി​ക്ക് കൈ​മാ​റി​ക്ക​ഴി​ഞ്ഞ​ത്.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളു​ടെ മാ​ര്‍ക്ക​റ്റ് മൂ​ല്യം നി​ശ്ച​യി​ച്ചാ​ണോ അ​ദാ​നി​ക്ക് കൈ​മാ​റ്റം ന​ട​ത്തി​യ​തെ​ന്നും ഇ​തി​െന്‍റ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ കി​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​ക്ക് വി​വ​രാ​വ​കാ​ശം ന​ല്‍കി​യെ​ങ്കി​ലും ഇ​തി​െന്‍റ രേ​ഖ​ക​ള്‍ കി​ട്ട​ണ​മെ​ങ്കി​ല്‍ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്ക​ണ​മെ​ന്ന് നി​ര്‍ദേ​ശ​മാ​ണ് കി​ട്ടി​യ​ത്. തു​ട​ന്ന് വി​വ​ര​വാ​കാ​ശ രേ​ഖ​ക​ള്‍ക്കാ​യി കേ​ന്ദ്ര​വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ച​പ്പോ​ള്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് കാ​ര​ണം ഇ​പ്പോ​ള്‍ രേ​ഖ​ക​ള്‍ ത​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അറിയിച്ചു .

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *