0 Comments

അമ്പലപ്പുഴ: മകന് ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം മാതാവ് ജീവനൊടുക്കി. വണ്ടാനം സ്വദേശിനിയാണ് തന്റെ ഇളയ മകന്‍ മുസാഫിന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം ജീവനൊടുക്കിയത്. കുട്ടി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം

ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്താണ് ഇളയമകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയത്. മൂത്തമകള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ മുജീബ് കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് മാതാവും വിഷം കഴിച്ചെന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ വീട്ടിലെത്തിയ മുജീബ് കണ്ടത് കിടപ്പുമുറിയില്‍ റഹ്‌മത്ത് തൂങ്ങിയ നിലയിലായിരുന്നു. സമീപവാസികളും ചേര്‍ന്ന് മെഡിക്കല്‍ കോളേജി്ല്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഹമ്ത്ത് ആത്മഹത്യ പ്രവണതയുള്ളയാണെന്നും എട്ടുകൊല്ലുമായി മാനസിക വിഭ്രാന്തിക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *