0 Comments

മംഗ്ലൂരു: മംഗ്ലൂരുവിൽ നിപ സംശയിച്ച ലാബ് ടെക്നീഷ്യന്‍റെ പരിശോധന ഫലം നെഗറ്റീവ്. അതോടെ മംഗ്ലൂരുവിലെ നിപ ആശങ്ക ഒഴിഞ്ഞു . പുനെയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇന്നുതന്നെ ഈയാളെ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കാർവാഡ് സ്വദേശിയായ ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്ന് എത്തിയ ഒരാളുമായി ഇയാള്‍ അടുത്ത സമ്പർക്കം പുലർത്തിയിരുന്നു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *