0 Comments

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐ ഫോണ്‍ 13 സീരീസ് പുറത്തിറക്കി ആപ്പിള്‍. കൂടുതല്‍ മികവുറ്റ ഫീച്ചറുകളോടെയാണ് ഐ ഫോണ്‍ 13 വിപണിയിലെത്തിയിരിക്കുന്നത് . 5 ജി,സെറാമിക് ഷീല്‍ഡ്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനിലും , പിങ്ക്, നീല, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രൊഡക്‌ട് റെഡ് എന്നി നിറങ്ങളിലാണ് ഐ ഫോണ്‍ 13 സീരീസ് വിപണിയില്‍ എത്തുന്നത് . ട്വിന്‍ റിയര്‍ കാമറയോടൊപ്പം മികച്ച വാട്ടര്‍ റെസിസ്റ്റ് പ്രത്യേകതയുമുണ്ട് . ഐ ഫോണ്‍ 13 മിനി, ഐ ഫോണ്‍ 13 പ്രോ, ഐ ഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയാണ് മോഡലുകള്‍. മിനിക്ക് 69,900 രൂപയും പ്രോക്ക് 1,19,900 രൂപയും മാക്‌സിന് 1,29,900 രൂപയുമായിരിക്കും വില.

ഐ ഫോണ്‍ 13ന്റെ മറ്റൊരു പ്രത്യേകത 12 എംപി വൈഡ് ആംഗിള്‍ കാമറയില്‍ സവിശേഷമായ സിനിമാറ്റിക്ക് മോഡുമുണ്ട് . ചലിക്കുന്ന വസ്തുക്കളെ ഫോണ്‍ ട്രാക്ക് ചെയ്യുകയും ഓട്ടോമാറ്റിക്കായി ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും. ഐ ഫോണ്‍ 13 പ്രോയ്ക്ക് മൂന്ന് കാമറകളുണ്ട്. ബാറ്ററി ബാക്കപ്പും വര്‍ധിപ്പിച്ചിട്ടുണ്ട്, ഐ ഫോണ്‍ 12 നേക്കാള്‍ ഐഫോണ്‍ 13 മിനിക്ക് 1.5 മണിക്കൂറും ഐ ഫോണും 2.5 മണിക്കൂറും അധികമായി ബാറ്ററി ലൈഫ് ലഭിക്കും. എല്ലാം 128 ജിബി മോഡലാണ്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *