0 Comments

പാലക്കാട്: ഒറ്റമുറിയില്‍ പത്തുവര്ഷത്തോളം ലോകമറിയാതെ കഴിഞ്ഞ റഹ്മാനും സജിതയും ഇനി ഭാര്യാഭര്‍ത്താക്കന്മാര്‍. രാവിലെ പത്ത് മണിക്ക് നെന്മാറയിലെ സബ് രജിസ്റ്റര്‍ ഓഫീസിലാണ് സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇവർ വിവാഹിതരായത്. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത് .വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ്.

പത്തു വര്‍ഷക്കാലം വീട്ടിലെ ഒറ്റമുറിയില്‍ റഹ്മാന്‍ സജിതയെ ഒളിവില്‍ പാര്‍പ്പിച്ചത് വലിയ ചര്‍ച്ച ആയിരുന്നു.ഇതേതുടർന്ന് മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും വിഷയത്തില്‍ ഇടപെടുകയും പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ടു പേരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കുകയായിരുന്നു എന്ന് മൊഴി നല്‍കിയതിനാല്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *