0 Comments

കൊല്ലം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസികളും നവീകരിക്കുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍.ആശ്രാമത്ത് നിര്‍മിച്ച ജില്ലാ സബ്ട്രഷറി, പെന്‍ഷന്‍ പെയ്‌മെന്റ് ട്രഷറി കെട്ടിട സമുച്ചയം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .അതോടപ്പം തന്നെ ജില്ലയില്‍ പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കി കഴിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു, എന്‍. ജി. ഒ ക്വാട്ടേഴ്‌സും ദൂരത്തല്ലാതെ നിര്‍മിക്കും.

സംസ്ഥാനത്തു 36 ട്രഷറികളുടെ നവീകരണം നടക്കുകയാണ്. 20 എണ്ണം ഉടന്‍ പൂര്‍ത്തിയാകാൻ തയാറെടുക്കുകയാണ് .ബാങ്കുകളേക്കാള്‍ മെച്ചപ്പെട്ട സൗകര്യത്തോടെയും ഓണ്‍ലൈന്‍,ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ഇവ പ്രവര്‍ത്തിക്കുക.കൂടുതല്‍ മെച്ചപ്പെട്ട മറ്റു ഓഫീസുകളും ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ എം. മുകേഷ് എം. എല്‍. എ അധ്യക്ഷനായി. എം. നൗഷാദ് എം. എല്‍. എ മുഖ്യപ്രഭാഷണവും നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഹണി, ട്രഷറി ഡയറക്ടര്‍ എ. എം. ജാഫര്‍, ജില്ലാ ട്രഷറി ഓഫീസര്‍ വി. ലത, ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *