0 Comments

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ സം​വി​ധാ​നം വി​ക​സി​പ്പി​ക്കാ​ന്‍ ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ന്‍​സ​ല​ര്‍​മാ​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി.വി​ശ്വ​സ​നീ​യ​വും പ​ഴു​തു​ക​ളി​ല്ലാ​ത്ത​തു​മാ​യ രീതിയിൽ പരീക്ഷ സംവിധാനം ഒരുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.വൈ​സ് ചാ​ന്‍സ​ല​ര്‍മാ​രു​ടെ ഓ​ണ്‍ലൈ​ന്‍ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ഹ​സ്യാ​ത്മ​ക​ത​യും നി​ഷ്പ​ക്ഷ​ത​യും ഉ​റ​പ്പാ​ക്കു​ന്ന വിധത്തിൽ ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ​ക​ള്‍ക്ക് നടത്തണം . ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ​യും ക്ലാ​സു​മെ​ല്ലാം ഇ​പ്പോ​ഴ​ത്തെ​യും വ​രും​കാ​ല​ത്തെ​യും അ​നി​വാ​ര്യ​ത​യാ​ണെ​ന്നും ‘സ്വ​യം’ പോ​ര്‍ട്ട​ല്‍പോ​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കി​ട​യി​ല്‍ കൂ​ടു​ത​ല്‍ പ്ര​ചാ​രം ന​ല്‍ക​ണമെ ന്നും അദ്ദേഹം പറഞ്ഞു .ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ ഡോ. ​രാ​ജ​ന്‍ ഗു​രു​ക്ക​ള്‍, ഗ​വ​ര്‍ണ​റു​ടെ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ദേ​വേ​ന്ദ്ര കു​മാ​ര്‍ ഡൊ​ദാ​വ​ത്, കേ​ര​ള, എം.​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍, കു​സാ​റ്റ്, ശ്രീ​ശ​ങ്ക​ര, കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല വി.​സി​മാ​ര്‍ എ​ന്നി​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *