0 Comments

കോട്ടയം: മതസൗഹാര്‍ദത്തിന് എതിരായ തരത്തിലുള്ള നിലപാടുകൾ കോണ്‍ഗ്രസ് സ്വീകരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രശ്നത്തില്‍ സമവായമുണ്ടാക്കാന്‍ ധാര്‍മിക ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും ഇക്കാര്യങ്ങള്‍ ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് അദ്ദേഹം നൽകിയതെന്നും സുധാകരന്‍ പറഞ്ഞു

മതസൗഹാര്‍ദത്തിന് മുന്‍കൈ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സമവായ ചർച്ച നടത്തേണ്ടത് സർക്കാരിന്റെ ചുമതല ആണെന്നും സുധാകരൻ പറഞ്ഞു . എന്നാല്‍, തമ്മിലടിക്കുമ്ബോള്‍ മുതലെടുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

മതസൗഹാര്‍ദത്തെ തകർക്കുന്ന ഒരു നടപടിയും സഭയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ബിഷപ്പ് അറിയിച്ചിട്ടുണ്ട്. മതസൗഹാര്‍ദത്തിന് വേണ്ടിയുള്ള ഏത് പോരാട്ടത്തിന്‍റെ മുമ്ബിലും എല്ലാ കാലവും നിന്നതു പോലെ ക്രൈസ്തവരും സഭയും നില്‍ക്കുമെന്നും ബിഷപ്പ് അറിയിച്ചതായി കെ. സുധാകരന്‍ വ്യക്തമാക്കി. അക്കാര്യത്തിലുള്ള എല്ലാ പിന്തുണയും കോണ്‍ഗ്രസ് ബിഷപ്പിനെ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.സമവായ ചര്‍ച്ചയുടെ ഭാഗമായി മുസ് ലിം മത നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും. അതിനുള്ള സമയം വിവിധ നേതാക്കളോട് ചോദിച്ചിട്ടുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *