0 Comments

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്കിടയിൽ അസ്വസ്ഥതയും ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ശ്രമങ്ങളെ നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇന്നത്തെ ഉന്നതതല യോഗത്തിലാണ് പിണറായി കർശന നിർദേശം നൽകിയത് .

മതനിരപേക്ഷതയും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.. കേരളത്തിന്‍റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത് . ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .

സമൂഹ മാധ്യമങ്ങളിലൂടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും.സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയുന്നതിനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്കര്‍ഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

ഉന്നതതല യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപിമാരായ ടി.കെ വിനോദ് കുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *