0 Comments

കാസര്‍കോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ക്രൈം ​ബ്രാ​ഞ്ച് ചോദ്യം ചെയ്തു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, സുന്ദരയെ അറിയില്ലെന്നും താ​ളി​പ്പ​ട​പ്പി​ലെ ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി.പണം നല്‍കിയെന്ന് പറയപ്പെടുന്ന ദിവസം സ്ഥലത്തില്ലായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി. നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് കെ.​സു​രേ​ന്ദ്ര​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രാവിലെ 11 മണിക്കാണ് സുരേന്ദ്രന്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ എത്തിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നല്‍കുകയും ചെയ്തെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *