0 Comments

കോവിഡ് പ്രതിരോധ വാക്ക്സിനേഷൻ ഒന്നാം ഡോസ് കുത്തിവയ്പ് നല്‍കി സമ്ബൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമപ്പഞ്ചായത്തായി തിരുപുറം മാറി.ഇതോടെ പഞ്ചായത്തിലെ അര്‍ഹരായവര്‍ക്കെല്ലാം കുത്തിവയ്പ് നൽകി കഴിഞ്ഞു . നെയ്യാറ്റിന്‍കര താലൂക്കില്‍ സമ്ബൂര്‍ണ ഒന്നാം വാക്‌സിനേഷന്‍ നല്‍കിയ രണ്ടാമത്തെ ഗ്രാമ പ്പഞ്ചായത്താണ് തിരുപുറം.

സമ്ബൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ നടത്തിയ പ്രഖ്യാപനയോഗം കെ.ആന്‍സലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീന ആല്‍ബിന്‍, വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ വസന്ത, ശുഭദാസ്, പി.ആര്‍.പ്രിയ, തിരുപുറം ഗോപാലകൃഷ്ണന്‍,ഷിബുകുമാര്‍, അനില്‍കുമാര്‍, മഞ്ജുഷ, ജയകുമാരി, ഗിരിജ, ലിജു, അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *