0 Comments

മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് മറിച്ച്‌ വിറ്റ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ സ്റ്റേഷനിലെ രണ്ട് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത് .രചീന്ദ്രന്‍ , സജി അലക്‌സാണ്ടര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്.

നിരോധിത പുകയില ഉത്പന്നങ്ങള്‍ കഴിഞ്ഞ ജൂണ്‍ 21ന് ആണ് പിടികൂടിയത് .1600 പാക്കറ്റുകളില്‍ ആയി ഹാന്‍സ് അടക്കം ഉള്ള പുകയില ഉത്പന്നങ്ങള്‍ ആണ് പിടിച്ചെടുത്തത്. വിപണിയില്‍ 40 ലക്ഷത്തോളം രൂപ വില മതിക്കുന്നത് ആണ് ഇവ. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇത് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു. ഇടനിലക്കാരന്‍ വഴി നടത്തിയ ഈ ഇടപാടില്‍ 1,20000 രൂപക്ക് ആണ് മറിച്ച്‌ വിറ്റത്.

32 ചാക്കില്‍ 23 എണ്ണത്തില്‍ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങളും . ബാക്കി ഉള്ളവയില്‍ പ്ലാസ്റ്റിക് കവറുകള്‍ കുത്തി നിറച്ചു.പുകയില കടത്തിൽ പ്രതികൾ ആയവരു തന്നെയാണ് ഈ ഇടപാടിനെ പറ്റി എസ് പി ക്ക് വിവരം നല്‍കിയത്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *