0 Comments

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല എം എ പൊളിറ്റിക്‌സ് ആന്റ് ഗവര്‍ണന്‍സ് പ്രോഗ്രാം സിലബസിലെ വിവാദ പാഠഭാഗങ്ങള്‍ പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. 29ന് ചേരുന്ന അക്കാദമിക് കൗണ്‍സില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദ പാഠഭാഗങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതി ബുധനാഴ്ച വി സിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സിലബസില്‍ പോരായ്മകള്‍ ഉണ്ടായിരുന്നു എന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഈ റിപ്പോര്‍ട്ട് ബോര്‍ഡ് ഓഫ് സ്റ്റഡീസും പരിശോധിക്കുമെന്നും വി സി പറഞ്ഞു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *