0 Comments

തിരുവനന്തപുരം: സംസ്ഥാന പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു. ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി ഭവ്യയാണ് മരിച്ചത്. കവടയാറിലെ ഫ്ലാറ്റിന്റെ ഒമ്ബതാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നു.ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.

പെണ്‍കുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.ഫ്‌ളാറ്റില്‍നിന്ന് വീണ കുട്ടിയെ ഉടന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അപകടം നടക്കുമ്ബോള്‍ ആനന്ദ് സിംഗ് വീട്ടിലുണ്ടായിരുന്നു. മ്യൂസിയം പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *