0 Comments

കോഴിക്കോട് :ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈന്‍ അലി ഇന്ന് എന്‍ഫോഴ്‌സ്മെന്റിന് മുന്നില്‍ ഹാജരാകില്ല.ഇന്ന് ഹാജരാകാനുള്ള അസൗകര്യം മുഈന്‍ അലി ഇഡിയെ അറിയിച്ചു. രാവിലെ 11മണിയോടെ ഇഡി കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ്.

ചന്ദ്രികക്കായി ഭൂമി വാങ്ങിയതിലടക്കം സാമ്ബത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈന്‍ അലി നേരത്തെ ആരോപിച്ചിരുന്നു. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാനുള്ള കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്ന് നേരത്തെ മുഈന്‍ അലി ആരോപണം ഉന്നയിച്ചിരുന്നു.. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *