
കരുനാഗപ്പള്ളി: തൊടിയൂര്‍, കല്ലേലിഭാഗം, മാരാരിത്തോട്ടം പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷം . ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റു.കല്ലേലിഭാഗം, മാരാരിത്തോട്ടം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുള്ളവര്ക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം . കാല്‍നടക്കാരെയും വീടുകള്‍ക്കുമുന്നില്‍ നിന്നവരെയുമാണ് നായ ആക്രമിച്ചത്.രാവിലെ ഓഫിസിലേക്ക് പോയ കല്ലേലിഭാഗം വില്ലേജ് ഓഫിസ് ജീവനക്കാരിക്കും കടിയേറ്റിരുന്നു . കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഇവര്‍ക്കെല്ലാം പ്രാഥമിക ചികിത്സ നല്കിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്, കൊല്ലം ജില്ല ആശുപത്രി എന്നിവിടങ്ങളിലേക്ക് അയച്ചു.