
പാലാ: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കാണാനായി സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി വി.എന്‍ വാസവന് ബിഷപ് ഹൗസിലെത്തി. ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ ബിഷപ് ഹൗസില്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ദൂതുമായി ജില്ലയില്‍ നിന്നുള്ള മന്ത്രിയെത്തുന്നത്. രാവിലെ 10.50 ഓടെയാണ് മന്ത്രി ബിഷപ് ഹൗസിലെത്തിയത്.
പ്രശ്നത്തില്‍ സമവായ ശ്രമത്തിന് സര്‍ക്കാര്‍ ശ്രമിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വരവ്. ബിഷപുമായി കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ടേക്കും.