0 Comments

കൊച്ചി:ഔഷധി ചെയര്‍മാന്‍ ഡോ. കെ ആര്‍ വിശ്വംഭരന്‍ (72) അന്തരിച്ചു.ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ പത്തോടെയായിരുന്നു അന്ത്യം. കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ്. എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാവേലിക്കര സ്വദേശിയാണ്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാനറാ ബാങ്കില്‍ ഓഫീസര്‍ ആയി തുടക്കം. പിന്നീട് ഫോര്‍ട്ട്കൊച്ചി തഹസില്‍ദാര്‍, പ്രോട്ടോക്കോള്‍ ഓഫീസര്‍, ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒ, എറണാകുളം ജില്ലാ കലക്ടര്‍, ആലപ്പുഴ ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഹയര്‍ എഡ്യൂക്കേഷന്‍, ടെല്‍ക്, റബ്ബര്‍ മാര്‍ക്കറ്റ് എം.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി വിരമിച്ചു. കുറച്ചുകാലം എറണാകുളത്ത് അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *