0 Comments

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും എക്‌സൈസ് പിടികൂടി . ഇന്ന് രാവിലെയാണ് സംഭവം . സംഭവത്തില്‍ പൂക്കോട്ടുംപാടം സ്വദേശി ഹമീദ് ഉള്‍പ്പെടെ 4 പേരെ എക്‌സൈസ് പിടികൂടി.നിലമ്ബൂര്‍ എക്‌സൈസിന് ലഭിച്ച വിവരത്തെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് സംഘം പിടിയിലായത്. കഞ്ചാവ് കടത്തിന് പിന്നില്‍ ആറു പേരുണ്ടെന്നാണ് ലഭിച്ച വിവരം .ഹമീദ് മലപ്പുറത്തും ഇതര ജില്ലകളിലും വ്യാപകമായി കഞ്ചാവ് എത്തിച്ച്‌ നല്‍കുന്ന കണ്ണിയാണെന്നാണ് എക്‌സൈസ് അറിയിച്ചത്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *