
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്ന് കോടതി വ്യക്തമാക്കി . മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ സ്കൂളുകളില്‍ തന്നെ നടത്താൻ ഇതോടെ അനുമതിയായി .
എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തുകയും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷക്ക് പുതുക്കിയ ടൈം ടേബിള്‍ തയാറാക്കും. പരീക്ഷക്കെതിരെ ചിലര്‍ കുപ്രചാരണം നടത്തിയതായി മന്ത്രി ആരോപിച്ചു