
തിരുവനന്തപുരം: തീവ്രവാദത്തിന്റെ വിളഭൂമിയായി കേരളത്തെ സിപിഎം മാറ്റിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ജനവികാരം മനസിലാക്കിയാണ് സിപിഎം നിലപാട് മാറ്റിയത്. ഇത് വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള തട്ടിപ്പാണ്.സിപിഎം മുന്‍പേ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇത്തരമൊരു സ്ഥിതി വരില്ലായിരുന്നു വെന്നും പാലാ ബിഷപ്പിനെ വിളിച്ചു സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ലെന്നും സിപിഎം നിലപാടില്‍ ആത്മാര്‍ഥതയില്ലെന്നും കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി.
തീവ്രവാദ നിലപാടിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് സിപിഎം കണ്ടെത്തല്‍ മുന്‍നിര്‍ത്തിയായിരുന്നു കുമ്മനത്തിന്റെ വിമര്‍ശനം.