
കൊച്ചി: പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഎസ്ഇ മാനേജ്മെന്റുകളുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
നിലവിലുള്ള പ്ലസ് ടു മാര്‍ക്കിനൊപ്പം എന്‍ട്രന്‍സ് മാര്‍ക്കും ചേര്‍ത്താണ് ഇപ്പോള്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇത്തരത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്ബോള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പിന്നാക്കം പോകുന്നു എന്നതാണ് പ്രധാന പരാതി. ഇതിനെ തുടര്‍ന്നാണ് എന്‍ട്രന്‍സ് റാങ്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.എന്നാല്‍ അതേസമയം സിബിഎസ്ഇ – ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റിസള്‍ട് വരുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യാന്‍ അവസരം നല്‍കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.