
കേരളത്തിൽ അഗ്രോ ബിസിനസ് കമ്ബനി (കാര്‍ബോ) രൂപീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് .കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ലക്ഷ്യമിട്ടാണ് കേരള അഗ്രോ ബിസിനസ് കമ്ബനി (കാര്‍ബോ) രൂപീകരിക്കുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു . കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്പാദനത്തില് വന്‍ വര്‍ധനവാണ് കേരളത്തിലുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് വിപണനത്തില്‍ കൂടതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്രോ പാര്‍ക്കുകളുടെ തുടര്‍ച്ചയാണ് കാര്‍ബോ. അഞ്ചു പാര്‍ക്കുകളാണ് നിലവിലുള്ളത്. ഇവ സംസ്ഥാനത്തിന്റെ മുഴുവന്‍ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.