0 Comments

തിരുവനന്തപുരം:സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി 165 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളുടെ എണ്ണം 968 ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .ഏതു പ്രതിസന്ധിയെയും ഉറച്ച മനഃസാന്നിധ്യത്തോടെ തരണം ചെയ്യാനുള്ള പരിശീലനമാണ് കേഡറ്റുകള്‍ക്ക് നല്‍കുന്നത്. അടിയന്തരഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സേവനം എത്തിക്കുന്നതിന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ എന്നും മുന്‍നിരയില്‍ തന്നെയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *