0 Comments

ദോഹ∙ യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76-ാമത് സെഷനില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും. സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ ന്യൂയോര്‍ക്കിലാണ് അസംബ്ലി നടക്കുക .

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടക്കുന്ന ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന ചടങ്ങിൽ അമീര്‍ സംസാരിക്കുകയും ചെയ്യും .അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും അസംബ്ലിയില്‍ പങ്കെടുക്കും. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാല്‍ വെര്‍ച്വല്‍ സമ്മേളനമായിരുന്നു കഴിഞ്ഞ പ്രാവശ്യം നടത്തിയത് .

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *