0 Comments

ജയസൂര്യ ചിത്രം ‘സണ്ണി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. കെ.എസ്. ഹരിശങ്കര്‍ ആലപിച്ച ‘നീ വരും’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിട്ടുള്ളത്.

സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മയാണ് ഈണം നല്‍കിയിരിക്കുന്നത്. നിര്‍മാതാക്കളായ ഡ്രീംസ് എന്‍ ബിയോണ്ട് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പങ്കുവെച്ചിട്ടുള്ളത്. പുറത്തിറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ
മികച്ച പ്രതികരണങ്ങളാണ് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ നൂറാമത്തെ ചിത്രമാണ് സണ്ണി. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്  സണ്ണി. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം  റിലീസ് ചെയ്യുന്നത്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ച സണ്ണി ഇരുവരും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *