0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 30,773 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നിലവില്‍ 3,32,158 (3.32 ലക്ഷം) പേരാണ് ചികിത്സയിലുള്ളത്. മൊത്തം രോഗികളുടെ എണ്ണം 3,34,48,163 (3.34 കോടി). 24 മണിക്കൂറിനുള്ളില്‍ 309 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ രോ​ഗ​ബാ​ധ​യി​ൽ 13.7 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 38,945 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​ത്തി​ൽ നി​ന്നും മു​ക്തി നേ​ടി​യ​ത്. 3,26,71,167 പേ​ർ രോ​ഗ​മു​ക്തി നേ​ടി.  . ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ​യി​ലു​ള്ള​ത് കേ​ര​ള​ത്തി​ലാ​ണ്.

രാജ്യത്ത് 30,773 പുതിയ കേസുകളില്‍ 19,325 എണ്ണം കേരളത്തിലാണ്. സംസ്ഥാനത്ത് 143 കോവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മൊത്തം വാക്‌സിനേഷന്‍ 80 കോടി പിന്നിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 85,42,732 പേര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ കുത്തിവെപ്പെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *