0 Comments
തീയേറ്ററുകൾ തുറക്കാതെ ഓ ടി ടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ റിലീസ് ചെയുന്ന സാഹചര്യത്തിൽ  “നാളെ തിയേറ്റർ തുറക്കുന്നു” എന്ന അറിയിപ്പോട് കൂടി പുറത്തിറങ്ങിയ പോസ്റ്റർ കണ്ടു സിനിമ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയെന്നതിൽ ആശ്ചര്യപെടാൻ ഇല്ല. കോവിഡ്‌ കാലഘട്ടത്തിൽ അടച്ചിട്ട തിയേറ്റർ തുറക്കുക എന്നത് മറ്റാരേക്കാളും ഒരു സിനിമ പ്രേമിക്ക്‌ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. ജനശ്രദ്ധ നേടുക എന്ന ഉദ്ദേശത്തിൽ മാത്രം ചെയ്ത ഈ കാര്യം കൊണ്ട് തന്നെ ഈ പോസ്റ്റർ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
ഒരു സ്ക്രീനിൽ കാണുന്ന തരത്തിൽ പോലീസ് വേഷത്തിലെ വിനയ് ഫോർട്ടും, ചിരിക്കുന്ന ഷൈനിന്റെ ചിത്രവുമാണ് പോസ്റ്ററിൽ ഉള്ളത്. മികച്ച ഒരു കൂട്ട് കെട്ടിൽ നല്ലൊരു ചിത്രം പ്രതീക്ഷിക്കാം.
24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണകുമാർ പിങ്കിയുടെതാണ് കഥ, രമേശ് നാരായണന്റെ സംഗീതവും അഴകപ്പൻ ക്യാമറയും കൈകാര്യം ചെയ്യുന്നു.
പി.ആർ.ഒ- പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്

Leave a Reply

Your email address will not be published. Required fields are marked *