0 Comments

റിയാദ്: സൗദി അറേബ്യയിൽ  68 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.  ചികിത്സയിൽ കഴിയുന്നവരിൽ 77 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയിൽ കൊവിഡ് മൂലം അഞ്ചു മരണം കൂടി സ്ഥിരീകരി ച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 5,46,479 ആയി. അതിൽ 5,35,450 പേർ കൊവിഡ് മുക്തരായി. ആകെ മരണസംഖ്യ 8,656 ആയി. രാജ്യത്ത് ഇന്ന് 42,429 ആർ.ടി.പി.സി.ആർ പരിശോധനകളാണ് നടന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,373 ആണ്. ഇതിൽ 361 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.  98 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. മരണനിരക്ക് 1.6 ശതമാനവും.

Leave a Reply

Your email address will not be published. Required fields are marked *