0 Comments

അബുദാബി: യു.എ.ഇയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ 391 പേർ രോഗ ബാധിതരായതായും 505 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു പേർ മരിച്ചതോടെ ആകെ മരണം 2075 ആയി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിൽ താഴെ തന്നെയാണ്.

ആകെ രോഗികൾ: 7,32,690. രോഗമുക്തി നേടിയവർ: 7,24,446. ചികിത്സയിലുള്ളവർ: 6,169. വിവിധ രാജ്യക്കാരാണ് രോഗബാധിതർ. ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

വാക്സിനേഷൻ വ്യാപകമായി നടന്നുവരുന്നതായും യുഎഇയിൽ ആകെ ജനസംഖ്യയുടെ 91.93 ശതമാനം പേർക്ക് കോവിഡ് വാക്സീന്റെ ആദ്യ ഡോസും 81.08 ശതമാനത്തിന് രണ്ടു ഡോസ് വാക്സീനും നൽകിയെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *