0 Comments

ന്യൂഡല്‍ഹി: പ്രമുഖ ആത്മീയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് തലവന്‍ നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വൈകിട്ടോടെയാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നരേന്ദ്ര ഗിരിയുടെ മരണത്തിൽ മണിക്കൂറുകൾക്കകം പ്രതികൾ അറസ്റ്റിൽ. പ്രതികളുടെ അറസ്റ്റ്​ രേഖപ്പെടുത്തിയതായി യു.പി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യ അറിയിച്ചു.

മഹന്ത് നരേന്ദ്ര ഗിരിയുടെ അടുത്ത അനുയായിയായ ആനന്ദ്​ ഗിരിയാണ്​ അറസ്റ്റിലായ ഒരാൾ. തിങ്കളാഴ്ച രാ​ത്രി തന്നെ ഹരിദ്വാറിൽനിന്ന്​ ഇയാളെ പൊലീസ്​ കസ്റ്റഡിയിലെടുത്തിരുന്നു. ആത്മഹത്യകുറിപ്പിന്‍റെ അടിസ്​ഥാനത്തിലായിരുന്നു അന്വേഷണം. ആനന്ദ്​ ഗിരിക്ക്​ പു​റമെ ആധ്യായ്​ ഗിരി, മകൻ സന്ദീപ്​ എന്നിവരാണ്​ അറസ്റ്റിലായ മറ്റു രണ്ടുപേരെന്നാണ്​ വിവരം.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ലെ മ​ഠ​ത്തി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാ​ണ് മ​ഹ​ന്ത് ന​രേ​ന്ദ്ര​ഗി​രി​യെ ക​ണ്ടെ​ത്തി​യ​ത്. അ​ട​ച്ചി​ട്ട മു​റി​യി​ല്‍ നൈ​ലോ​ണ്‍ ക​യ​റി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മു​റി​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തിയ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ ആ​ന​ന്ദ് ഗി​രി​യു​ടെ​യും മ​റ്റ് ര​ണ്ടു​പേ​രു​ടെ​യും പേ​രു​ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *