0 Comments

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മാ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. തിയേറ്റർ, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സർക്കാർ അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നും കേരളത്തിൽ ടിപിആർ കുറയുന്നത് അനുകൂല സാഹചര്യമാണെനന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞുവരികയാണ് വാക്‌സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നത്.

സംസ്ഥാനത്ത് സീരിയല്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്നതും ആലോചിക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ആരോഗ്യ വിദഗ്ധരോടടക്കം കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ. ടി​പി​ആ​ർ നി​ര​ക്ക് എ​ട്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യെ​ങ്കി​ലും വ​ന്നാ​ൽ മാ​ത്ര​മേ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു എ​ന്നാ​ണ് സ​ജി ചെ​റി​യാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *