0 Comments

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഷീ​ൽ​ഡ് വാ​ക്സീ​ൻ യു​കെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യു​കെ പൗ​ര​ന്മാ​ർ​ക്കും ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ യു​കെ​യി​ൽ എ​ത്തു​മ്പോ​ൾ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് യു​കെ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​ത് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യു​കെ പൗ​ര​ന്മാ​രും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി വ​രു​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാൻ ആണ് രാഷ്ട്രീയ‌ തീരുമാനം.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുരെ 80.13 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പക്കല്‍ ബാക്കിയുള്ള 4.52 കോടി വാക്‌സിന്‍ ഡോസുകള്‍ക്ക് പുറമെയാണിത്.

രാജ്യത്തെ വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനും കേന്ദ്ര സര്‍ക്കാര്‍ സംഭരിച്ച് സൗജന്യമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *