0 Comments

ദുബായ് : ലോകമഹാമേളയായ ദുബായ് എക്സ്‌പോ 2020 ഔദ്യോഗികഗാനം പുറത്തിറക്കി. ‘ദിസ് ഇൗസ് ഔവർ ടൈം’ (ഇത് നമ്മുടെ സമയം) എന്ന് ആരംഭിക്കുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വിഡിയോ, യുഎഇയുടെ സംസ്കാരം, ജീവിതം, കാഴ്ചകൾ എന്നിവയാൽ സമ്പന്നമാണ്. ലോക രാജ്യങ്ങളുടെ സംഗമമൊരുക്കുന്ന ഉത്സവത്തിലേയ്ക്ക് സുസ്വാഗതമോതുകയാണ് മനോഹരമായ ഇൗ ഗാനത്തിലൂടെ, ദുബായ്. മനസ്സുകളെ ഒന്നിപ്പിക്കുന്നു, ഭാവിയെ സൃഷ്ടിക്കുന്നു എന്നതാണ് എക്സ്പോ 2020യുടെ മുദ്രാവാക്യം.

യു.എ.ഇ.യിലെ മികച്ച കലാകാരന്മാരിലൊരാളും എക്സ്‌പോ അംബാസഡറുമായ ഹുസൈൻ അൽ ജാസ്മി, ഗ്രാമി നാമനിർദേശം ചെയ്യപ്പെട്ട ലെബനീസ്-അമേരിക്കൻ ഗായകനും രചയിതാവുമായ മൈസ കാര, സ്വദേശി ഗായിക അൽ മാസ് എന്നിവരാണ് ഗാനത്തിലുള്ളത്. എക്‌സ്പോയുടെ വനിതാ ഫിർദൗസ് ഓർക്കസ്ട്രയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കൂടിയാണ് മൈസ കാര. ലോക എക്സ്‌പോ സമൂഹത്തെ ഒന്നിപ്പിക്കുന്നുവെന്ന് എക്സ്‌പോ ദുബായ് ചീഫ് എക്‌സ്‌പീരിയൻസ് ഓഫീസ് പ്രതിനിധി മാർജൻ ഫറൈഡൂണി വ്യക്തമാക്കി.

പോയ കാലവും വർത്തമാനവും ഭാവിയും സമന്വയിപ്പിക്കുന്ന എക്സ്പോ 2020 യുടെ ഔദ്യോഗിക ഗാനമൊരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും 10 ദിവസത്തിനുള്ളിൽ ലോകത്തെ സ്വാഗതം ചെയ്യാൻ ഇൗ ഗാനത്തിന് സാധിക്കുമെന്നും പറഞ്ഞു. ദശലക്ഷക്കണക്കിന് സന്ദർശകർക്ക് ജീവിതത്തിലെ അപൂർവുസുന്ദര ഓർമകൾ സമ്മാനിക്കാനാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *