0 Comments

അബുദാബി: യുഎഇയില്‍ പുതിയതായി 318 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.  380 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  7,33,643 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,25,634 പേര്‍ രോഗമുക്തരാവുകയും 2,080 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 5,929 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ മാസ്ക് ഒഴിവാക്കാമെന്ന് അധികൃതർ. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല.

ഒരേ വീട്ടിലെ അംഗങ്ങൾ സ്വകാര്യവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് വേണ്ട. ബീച്ച്, നീന്തൽക്കുളങ്ങൾ, ഒറ്റക്ക് സന്ദർശിക്കുന്ന സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും മാസ്ക് ഒഴിവാക്കാം. എന്നാൽ, ഇവിടങ്ങളിൽ എല്ലാം രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *