0 Comments

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽനി​ന്ന് 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാങ്‌​മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. 4 ലക്ഷം രൂപ വീതം നഷ്്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇക്കാര്യം അറിയിച്ചു സർക്കാർ സത്യവാങ്മൂലം നൽകിയത്.

ഭാവിയിൽ ഉണ്ടാകുന്ന കോവിഡ് മരണങ്ങൾക്കും ഇനിയൊരു വിജ്ഞാപനം ഉണ്ടാകുന്നതുവരെ വരെ ഈ തുക ബാധകമാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ വഴിയോ ജില്ലാ ഭരണകൂടങ്ങൾ വഴിയോ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലേക്കു തുക കൈമാറും. കോവിഡ് സ്ഥിരീകരിച്ചു 30 ദിവസത്തിനകം മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കുമെന്നു കേന്ദ്രസർക്കാർ നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ജി​ല്ലാ ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി​ക​ൾ വ​ഴി​യോ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ വ​ഴി​യോ ന​ഷ്ട​പ​രി​ഹാ​രം അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​ത്യ​വാങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ർ​ഘ​ട്ട​ങ്ങ​ളി​ലും മ​രി​ക്കു​ന്ന​വ​രു​ടെ ഉ​റ്റ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും അ​ത​ല്ലെ​ങ്കി​ൽ ഇ​നി​യൊ​രു വി​ജ്ഞാ​പ​നം ഉ​ണ്ടാ​കു​ന്ന​തു വ​രെ അ​തു തു​ട​രു​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *