0 Comments

മുംബൈ ∙ ഡോംബിവ്‍ലിയിൽ 15 വയസ്സുള്ള പെൺകുട്ടി കൂട്ടപീഡനത്തിനിരയായ സംഭവത്തിൽ പ്രതികളായ ഏഴു പേർക്കായി തിരച്ചിൽ തുടരുന്നു. ആകെ 33 പേർക്കെതിരെയാണു കേസ്. 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത 2 പേരെ കസ്റ്റഡിയിലെടുത്തു.

താനെ പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്. എട്ടുമാസത്തിനിടെ നിരവധി തവണയാണ് 15കാരി കൂട്ടബലാത്സംഗത്തിനിരയായത്. 33 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇര പൊലീസിന് കൈമാറിയിട്ടുണ്ട്.

ജനുവരിയില്‍ ആദ്യം കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു. 9 മാസത്തിനിടെ കൗമാരക്കാരി നിരവധി തവണ പീഡനത്തിനിരയായി. ഇന്നലെയും പീഡിപ്പിക്കപ്പെട്ടെന്ന് ഒടുവില്‍ പൊലീസിന് മുന്നിലെത്തിയ കുട്ടി മൊഴി നല്‍കി.  അവശയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോംബിവലി, ബദ്‌ലാപൂര്‍, മുര്‍ബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചായിരുന്നു പീഡനം.

 

Leave a Reply

Your email address will not be published. Required fields are marked *