0 Comments

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ പുതുതായി 57 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 72 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചു പേർ മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്ത് ഇന്ന് 51,621 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,792 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,783 പേർ രോഗമുക്തരായി. 8,684 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,325 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 279 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *