0 Comments

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി രോ​ഹി​ണി​യി​ലെ കോ​ട​തി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ. ഡ​ല്‍​ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലുമായി അദ്ദേഹം സംസാരിച്ചു. കോടതിയുടെ നടപടികളെ ബാധിക്കാതിരിക്കാൻ പൊലീസിനോടും ബാർ അസോസിയേഷനോടും ചർച്ച നടത്തണമെന്നും  ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അദ്ദേഹം നിർദേശിച്ചു.

അ​ഭി​ഭാ​ഷ​ക​രു​ടെ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ഗു​ണ്ട​ക​ളാ​ണ് കോ​ട​തി​യി​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്. വെ​ടി​വ​യ്പ്പി​ൽ ഗു​ണ്ടാ​ത്ത​ല​വ​ൻ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ക്ര​മി​ക​ളാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.   ഗുണ്ട നേതാവ് ജിതേന്ദർ ഗോഗിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ആയിരുന്നു സംഭവം. ഗോഗിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയപ്പോൾ ആക്രമണം നടത്തിയവരെ പൊലീസ് വധിക്കുകയായിരുന്നു.

ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. ഗു​ണ്ടാ​ത്ത​ല​വ​ൻ ജി​തേ​ന്ദ​ർ ഗോ​ഗി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ.  ഗോഗി – ടില്ലു എന്നീ 2 ഗുണ്ട തലവൻമാർ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവെപ്പിൽ കലാശിച്ചത്.  കസ്റ്റഡിയിലായിരുന്ന ജിതേന്ദർ ഗോഗിയെ പൊലീസ് ഉച്ചയോടെ രോഹിണി  കോടതിയിൽ ഹാജരാക്കി. ഈ സമയം 207 ആം നമ്പർ കോടതി മുറിയിൽ  എത്തിയ ടില്ലുവിന്റെ അനുയായികൾ ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും വധിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ മറി കടന്ന്  അഭിഭാഷക വേഷത്തിലാണ്  തോക്കുമായി ഗുണ്ടകളായ രാഹുലും മോറിസും  കോടതി മുറിക്കുള്ളിൽ കയറിയത്. വെടിവെപ്പ് നടത്തിയ 2 പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.  ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോഗിയേയും രക്ഷിക്കാനായില്ല. ആറ് തവണ  ഗോഗിക്ക് വെടിയേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *