0 Comments

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് മോഹൻലാലിന്റെ(mohanlal) മകൻ പ്രണവ്(pranav mohanlal). പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. കടലിൽ അകപ്പെട്ട തെരുവുനായയെ(dog) രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോയാണിത്.

ടുക്കടലിൽ പെട്ടുപോയ നായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ചെന്നൈയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന. രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ നടുക്കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്. തീരത്ത് കാത്തുനിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ സുരക്ഷിതമായി കരയിലെത്തിക്കുന്നു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നു പോകുന്ന പ്രണവിനെയും കാണാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്.  ‘ചാർളി’, റിയൽ ലൈഫ് ‘നരൻ’  എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ. മോഹൻലാലിന്റെ ഫാൻ പേജുകളിൽ ഒന്നായ ‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന അക്കൗണ്ടിലാണ് വീഡിയോ വന്നത്. മോഹൻലാലിന്റെ ചെന്നൈയിൽ വീടിന്റെ മട്ടുപ്പാവിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *