0 Comments

ദുബായ് : അടുത്ത മാസംമുതൽ എല്ലാവിദ്യാർഥികളും ദുബായിലെ സ്കൂളുകളിൽ നേരിട്ടുള്ള പഠനത്തിനെത്തും.  ഒക്ടോബർ 3 മുതൽ ദുബായിലെ സ്കൂളുകളിൽ 100% വിദ്യാർഥികളും സ്കൂളിലെത്തും. ഇതിനു മുന്നോടിയായി ക്ലാസ് മുറികളും സ്കൂൾ ബസും സ്കൂൾ അധികൃതർ സജ്ജമാക്കിത്തുടങ്ങി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും ബോധവൽക്കരണ ശിൽപശാലയും സംഘടിപ്പിക്കുന്നു.

കോവിഡ് സുരക്ഷാനടപടികൾ ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം കഴിഞ്ഞു. സ്കൂളുകളിൽ ക്ലാസ് റൂമുകളും ഇരിപ്പിടങ്ങളും സ്കൂൾ ബസുകളിലെ ഇരിപ്പിടങ്ങളും പുനഃക്രമീകരിച്ചു. നിലവിൽനടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികൾക്കും ബോധവത്‌കരണം നൽകുന്നുണ്ട്.

ഇതേസമയം ബ്ലെൻഡഡ് മാതൃക തുടരുന്ന അബുദാബിയിൽ  താൽപര്യമുള്ളവർക്ക് സ്കൂളിൽ വരാം. അല്ലാത്തവർക്ക് ഇ–ലേണിങ് തുടരാം. മധ്യവേനൽ അവധിക്കുശേഷം ഓഗസ്റ്റ് 29ന് സ്കൂളുകൾ തുറന്നപ്പോൾ നേരിട്ടെത്തി പഠിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *