0 Comments

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി. ഡ​ൽ​ഹിയിലെ പാലം വിമാനത്താവളത്തിലെ (palam airport) ഔദ്യോഗിക വിമാനമായ എയർ ഇന്ത്യ വണ്ണിൽ (Air India One) വന്നിറങ്ങിയ മോദിക്ക് വൻ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് നൽകിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ (JP Nadda) മോദിയെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് മോദിയെ സ്വാഗതം ചെയ്യാനെത്തിയത്.

മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയെ ലോകം കാണുന്നത് മറ്റൊരു തരത്തിലാണെന്ന് പാലം വിമാനത്താവളത്തിന് സമീപം സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു. തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വിഷയങ്ങളിൽ എല്ലാവരേയും സഹകരിപ്പിച്ച് കൊണ്ടു പോകാനും ഇന്ത്യയെ പ്രധാനകക്ഷിയാക്കി നിർത്താനും പ്രധാനമന്ത്രിക്ക് സാധിച്ചെന്ന് നഡ്ഡ പറഞ്ഞു.

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയുടെ തമ്മിലുള്ള സുഹൃത്ത് ബന്ധം ഒരു പുതിയ കാര്യമല്ല. വളരെ കാലം മുൻപ് അവർ ഇരുവരും പരസ്പരമറിയും. രാഷ്ട്രത്തലവൻമാരായ ശേഷവും ആ അടുപ്പവും സ്നേഹവും ഇരുവരും പങ്കിടുന്നുണ്ടെന്നും ജെപി നഡ്ഡ  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *